03:26pm 10 November 2026
NEWS
പദ്മരാജൻ ധന്യമായ അധ്യായം കെ വി തോമസ്
16/07/2025  09:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പദ്മരാജൻ ധന്യമായ അധ്യായം  കെ വി തോമസ്

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഒരു ധന്യ അധ്യായമാണ് സി.വി. പത്മരാജൻ എന്ന അതുല്യ വ്യക്തിത്വത്തിന്റെ വിയോഗത്തോടെ അവസാനിക്കുന്നത്. മുൻ കെ.പി.സി.സി. പ്രസിഡന്റും സംസ്ഥാന മന്ത്രിസഭയിലെ കരുത്തനായ സാന്നിധ്യവുമായിരുന്ന അദ്ദേഹത്തിന്റെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ഞാൻ കേട്ടത്. പൊതുജീവിതത്തിൽ സത്യസന്ധതയും കാര്യക്ഷമതയും ഉയർത്തിപ്പിടിച്ച ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.കേരളത്തിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പത്മരാജൻ സാർ ധനമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ, സംഘടനാപരമായ കെട്ടുറപ്പ് ഉറപ്പാക്കുന്നതിലും കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും പത്മരാജൻ സാർ വലിയ പങ്കുവഹിച്ചു. 1984-ൽ അദ്ദേഹമായിരുന്നു കെ.പി.സി.സി. പ്രസിഡന്റ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ച ആ കാലത്ത്, അദ്ദേഹത്തിൽ നിന്ന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും എന്നും എന്റെ രാഷ്ട്രീയ ജീവിതത്തിലെ മറക്കാനാവാത്ത ഏടുകളാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന സി.വി. പത്മരാജൻ, എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയായിരുന്നു. കേരള രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിൽ ആഴ്ന്നിരിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ ഞാനും പങ്കുചേരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img